---പരസ്യം---

ഇന്ന് മുതൽ (UPI) ഏകീകൃത പേയ്മെൻ്റ് ഇൻ്റർഫേസിൽ (ഫോൺ പേ, ഗൂഗിൾ പേ, പേടിഎം )മാറ്റങ്ങൾ

On: August 1, 2025 7:29 AM
Follow Us:
പരസ്യം

ന്യൂഡൽഹി: ഇന്ന് (ഓഗസ്റ്റ് ഒന്ന്) മുതൽ ഏകീകൃത പേയ്മെൻ്റ് ഇൻ്റർഫേസിൽ (യുപിഐ) മാറ്റങ്ങൾ. ബാലൻസ് പരിശോധന, അക്കൗണ്ട് പരിശോധനകൾ ഉൾപ്പെടെയുള്ള ഇടപാടുകളിൽ മാറ്റമുണ്ടാകും. യുപിഐ ഇടപാടുകൾ ലളിതവും സുരക്ഷിതവുമാക്കുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലാണ് മാറ്റം വരുന്നത്. യുപിഐ ഇടപാടുകളിൽ ചില മാറ്റങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എൻപിസിഐ കഴിഞ്ഞ ഏപ്രിലിൽ ഒരു സർക്കുലർ പുറത്തിറക്കുന്നു. ഇതുപ്രകാരമാണ് പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നത്. പിൻ നമ്പറിന് പുറമേ മുഖം കാണിച്ചോ വിരലടയാളം ഉപയോഗിച്ചോ പണമിടപാട് നടത്താനുള്ള സംവിധാനവും യുപിഐ വൈകാതെ ഒരുക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തിയ ശേഷം റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും നടപ്പാക്കുക.

പ്രധാന യുപിഐ മാറ്റങ്ങൾ ഇങ്ങനെ

ഒരു ദിവസം 50 തവണ ബാലൻസ് നോക്കാം. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉണ്ടെങ്കിൽ ഓരോ ആപ്പിലും 50 തവണ ബാലൻസ് പരിശോധിക്കാൻ കഴിയും. ഓരോ പണമിടപാടിന് ശേഷവും അക്കൗണ്ടിലെ ബാലൻസ് കാണാനാകും. യുപിഐ ആപ്പുമായി ലിങ്ക് ചെയ്ത‌ ബാങ്ക് അക്കൗണ്ടുകൾ ദിവസം 25 തവണ പരിശോധിക്കാം. പണമിടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ ഒരു ദിവസം മൂന്ന് തവണ മാത്രം നോക്കാം. ഒന്നര മിനിറ്റ് ഇടവേളയിൽ മാത്രമാണ് വിവരങ്ങൾ നോക്കാനാകുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!