---പരസ്യം---

പ്ലസ് വണ്‍: ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഇന്ന് വരെ അപേക്ഷിക്കാം

On: July 30, 2025 6:08 AM
Follow Us:
പരസ്യം

പ്ലസ് വണ്‍: ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം മെറിറ്റ് പട്ടിക വ്യാഴാഴ്ച രാവിലെ പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് നാലുവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in -ല്‍ അപേക്ഷിക്കാം.ഓരോ സ്‌കൂളിലും ബാക്കിയുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രാവിലെ സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം ഓപ്ഷന്‍ നല്‍കാന്‍. എത്ര ഓപ്ഷന്‍ നല്‍കുന്നതിനും തടസ്സമില്ല. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനാകില്ല.അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റടിസ്ഥാനത്തില്‍ റാങ്കുപട്ടിക തയ്യാറാക്കും. ഇത് വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ അതു പരിശോധിച്ച് പ്രവേശനസാധ്യത കൂടുതലുള്ള സ്‌കൂളില്‍ രാവിലെ 10-നും ഉച്ചയ്ക്ക് 12-നും ഇടയില്‍ രക്ഷിതാവിനൊപ്പം ഹാജരാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ബോണസ് പോയിന്റുകള്‍ക്ക് ആധാരമാകുന്ന മറ്റുരേഖകളും കരുതണം.ഓരോ സ്‌കൂളിലും ഹാജരാകുന്നവരില്‍ നിന്ന് സീറ്റൊഴിവിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് പരിഗണിച്ച് പ്രിന്‍സിപ്പല്‍ പ്രവേശനം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയാണ് ഇതിനുള്ള സമയം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!