കോഴിക്കോട് ജില്ലയിലെ ജനകീയ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ കൂട്ടായ്മയായ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ (കിപ്) കൊയിലാണ്ടി മേഖലാ കമ്മറ്റി രൂപികരിച്ചു. കൊയിലാണ്ടി നെസ്റ്റിൽ വെച്ച് നടന്ന രൂപീകരണ യോഗം കിപ് ചെയർമാൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.കിപ് സെക്രട്ടറി ഇസ്മയിൽ മൂസ അധ്യക്ഷനായി.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ടി.ടി. ബഷീർ,ബിനേഷ് ചേമഞ്ചേരി,ഹംസ കാട്ടുകണ്ടി,ധനേഷ് കുമാർ, കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.കെ. ശ്രീനിവാസൻ സ്വാഗതവും ടി.വി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
ടി.ടി. ബഷീർ (ചെയർമാൻ), ബിനേഷ് ചേമഞ്ചേരി (വൈസ് ചെയർമാൻ), കെ. അബ്ദുറഹ്‌മാൻ (സെക്രട്ടറി), ടി.വി. മുഹമ്മദ് നജീബ്, ഹംസ കാട്ടുകണ്ടി (ജോ.സെക്രട്ടറി), ധനേഷ് കുമാർ(ട്രഷറർ).













