സർഗാലയ:എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സേവന കാലാവധി പൂർത്തിയാക്കിയ സന്ധ്യ എം.കെ , അജിനി ടി അനിൽകുമാർ സി.വി, സ്വാലിഹ് എം സബിത ബാലകൃഷ്ണൻ ഷോബിൻ കെ . കെ , ഗീത എം.ടി എന്നിവരെയും, കഴിഞ്ഞ രണ്ടു വർഷമായി കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ പോൾ ആപ്പ് ഇൻസ്റ്റലേഷനിൽ മാതൃകാപരമായ പ്രവർത്തനം നടത്തി സംസ്ഥാനതല അവാർഡ് നേടിയ പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ് പി.എം എന്നിവർക്കുമുള്ള ഉപഹാരം എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സൗഹൃദസംഗമം നടന്ന സർഗാലയിൽ വെച്ച് ഹയർ സെക്കന്ററി വിഭാഗം ജോയിന്റ് ഡയറക്ടറും എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. എസ് ഷാജിദ നൽകി. എൻ എസ് എസ് റീജിയനൽ കൺവീനർ എസ് ശ്രീചിത്ത്, ജില്ലാ കൺവീനർ ഫൈസൽ എം.കെ കെ, പയ്യോളി ക്ലസ്റ്റർ കൺവീനർ ശ്രീജിത്ത്. പി എന്നിവർ സംസാരിച്ചു. ജില്ലയിലുള്ള ക്ലസ്റ്റർ കൺവീനർമാരായ അനിൽകുമാർ, ആംബുജാക്ഷൻ, ഷാജി, ബിജീഷ്, രതീഷ്, ജയരാജ് കെ, സന്തോഷ് കുമാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു