2025 ജൂലൈ 15 മുതൽ മുതൽ, പ്രകൃതിദുരന്തങ്ങളാൽ വിളനാശം സംഭവിച്ചപ്പോൾ ലഭിക്കുന്ന ധനസഹായം ഇനി AIMS 2.0 (പുതിയ പോർട്ടൽ) വഴിയാകും.
✅ പ്രധാന കാര്യങ്ങൾ:
പഴയ AIMS യൂസർ ഐഡി, പാസ്വേഡ് ഉപയോഗിച്ച് തന്നെ പുതിയ പോർട്ടലായ aimsnew.kerala.gov.in-ൽ ലോഗിൻ ചെയ്യാം.
ഇനി മുതൽ വന്യജീവി ആക്രമണം പോലുള്ള നഷ്ടങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
റജിസ്ട്രേഷൻ, അപേക്ഷ സമർപ്പിക്കൽ എന്നിവ കൂടുതൽ ലളിതം.
വീഡിയോ ട്യൂട്ടോറിയലുകളും യൂസർ മാനുവലുകളും ലഭ്യമാണ്: 🌐 https://keralaagriculture.gov.in/aims/
⚠️ പഴയ പോർട്ടലിൽ ജൂലൈ 14 വരെ നൽകിയ അപേക്ഷകൾ പഴയതിൽ തന്നെ പരിഗണിക്കും.
വിള ഇൻഷുറൻസ്, നെൽവയൽ റോയൽറ്റി അപേക്ഷകൾ പഴയ പോർട്ടലിൽ തുടരും
കർഷകർ കൂടുതൽ സൗകര്യത്തോടെയുള്ള പുതിയ സംവിധാനം ഉപയോഗിച്ച് അപേക്ഷിക്കുക.















