---പരസ്യം---

നീണ്ട കാലത്തെ വരുതിക്ക് ശേഷം തീരത്തുണ്ടായ ചെമ്മീൻ-നെത്തൽ ചാകര

On: July 2, 2025 9:27 AM
Follow Us:
പരസ്യം

പരപ്പനങ്ങാടി: ഏറെ കാലത്തെ വറുതിക്കിടയിൽ തീരത്ത് പ്രത്യാശയുടെ തിരനാളം. പ്രതികൂല കാലാവസ്ഥയിൽ ഇളകി മറിഞ്ഞ കടലമ്മ കടലിന്‍റെ മകളുടെ മനം കുളിർപ്പിച്ചു തുടങ്ങി. പരപ്പനങ്ങാടിയിലും തൊട്ടടുത്ത താനുർ ഹാർബറുകളിലുമായി രണ്ടു ദിവസം തുടർച്ചയായി വള്ളങ്ങൾക്ക് ലഭ്യമായ ചെമ്മീൻ, നെത്തൽ ചാകര തീരത്ത് ആഹ്ലാദാരവങ്ങൾ തീർത്തു. കടലോരം ഉണർന്നതോടെ മാർക്കറ്റിലും കച്ചവട ഉണർവ് ദൃശ്യമായി. 

ചെമ്മീൻ കയറ്റുമതി മാർക്കറ്റിലേക്കും ആഭ്യന്തര ചില്ലറ വിൽപന മാർക്കറ്റിലേക്കും ഒഴുകി തുടങ്ങി. ബോട്ടുകളുടെ ട്രോളിങ് നിരോധനം വഴി തൊഴിലറ്റുകിടക്കുകയും ഈ കാലയളവിൽ മത്സ്യബന്ധനം അനുവദിക്കപ്പെട്ട ചെറുവള്ളങ്ങളും പരമ്പരാഗത ചുണ്ടൻ വള്ളങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിലിറങ്ങാനാവാത്ത അവസ്ഥയിലാണ് വള്ളങ്ങൾ ചിലതെങ്കിലും ലക്ഷങ്ങളുടെ മീൻ കോളുമായി തീരമണിഞ്ഞത്.

മെത്തലും ചെമ്മീനുമിറങ്ങിയ വിവരമറിഞ്ഞ് നേരത്തെ ഹാർബറുകളിൽ നങ്കുരമിട്ട വള്ളങ്ങളെല്ലാം കടലിലിറങ്ങി. ചില വള്ളങ്ങൾ കാലിയായ വലകളുമായി നിരാശരായി മടങ്ങിയെങ്കിലും ഒട്ടുമിക്ക വള്ളങ്ങൾക്കും ഇന്ധന ചെലവും കൂലിയും ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള രണ്ടു മാസങ്ങൾ പ്രതീക്ഷയുടെതാണെന്നും പരമ്പരാഗത മത്സ്യതൊഴിലാളി ചെറിയ കെ.പി. അബ്ദുല്ലകുട്ടി പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

Leave a Comment

error: Content is protected !!