---പരസ്യം---

മിക്ക ഭാഷകളും ഇടതു നിന്നും വലത്തോട്ട് എന്ന രീതിയിൽ എഴുതപ്പെടുമ്പോൾ എന്തുകൊ ണ്ടാണ് അറബി, ഹീബ്രു പോലുള്ള ചുരുക്കം ചില ഭാഷകൾ വലതു നിന്നും ഇടത്തോട്ട് എന്ന രീതിയിലുള്ളത്?

On: June 29, 2025 9:04 AM
Follow Us:
പരസ്യം

ലോക ഭാഷകളിൽ പ്രധാനമായും 3 തരം എഴുത്ത് സമ്പ്രദായങ്ങളാണുള്ളത്. എഴുതുന്ന ലിപിയുടെ ദിശയനുസരിച്ച് ഇതിനെ ക്രമീകരിച്ചി രിക്കുന്നു. ഇതിൽ

ഇടത് നിന്നും വലത്തോട്ട് എഴുതുന്നതിനെ സിനിസ്ട്രോഡെക്സ്ട്രൽ (sinistrodextral) എന്നും
വലതു നിന്നും ഇടത്തോട്ട് എഴുതുന്നതിനെ ഡെക്സ്ട്രോസിനിസ്ട്രൽ (dextrosinistral) എന്നും പറയുന്നു.

ഇതിന്റെ ഉത്ഭവം ലത്തീൻ ഭാഷയിലെ സിനി സ്റ്റെർ (ഇടത്), ഡെക്സ്റ്റെർ (വലത്) എന്നീ പദങ്ങ ളിൽ നിന്നാണ്. ഇന്ന് ലോകത്തിലെ മിക്ക ഭാഷ കളും ഇടതു നിന്നും വലത്തോട്ടാണ് എഴുതുന്ന ത്. വളരെ ചുരുക്കം ചില ഭാഷകളിൽ മുകളിൽ നിന്ന് താഴേക്ക് എഴുതുന്ന സമ്പ്രദായവും നിലവിലുണ്ട്. ഉദാഹരണത്തിന്, മംഗോളിയൻ, ചില പൂർവേഷ്യൻ ഭാഷകളിലും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മുകളിൽ നിന്ന് താഴേക്കാ ണ് എഴുതുന്നത്. കൂടാതെ ചൈനീസ് (തായ്‌വാ നീസ്), ജാപ്പനീസ് ലിപികളിലും ചിലപ്പോൾ ഇതേ രീതി പിന്തുടരാറുണ്ട്.അറബിക്, അരാമിക്, ഹീബ്രു, അസേറി, ധ്വിവേഹി, കുർദിഷ്, ഫാർസി, സിന്ധി, ഉർദു മുതലായ ഭാഷകൾ വലതു നിന്നും ഇടത്തോട്ടാണ് എഴുതുന്നത്.

അറബി, ഹീബ്രു പോലുള്ള ചില ഭാഷകൾ വലത്തുനിന്ന് ഇടത്തോട്ടെഴുതുന്നതിന് (Right-to-Left, RTL) ചരിത്രപരവും, പ്രായോഗി കവുമായ കാരണങ്ങളുണ്ട്. അറബി, ഹീബ്രു തുടങ്ങിയ ഭാഷകൾ ഫിനീഷ്യൻ, അരാമിക് തുടങ്ങിയ പുരാതന സെമിറ്റിക് ലിപികളിൽ നിന്ന് വികസിച്ചവയാണ്. ഈ പുരാതന ലിപി കളെല്ലാം വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന രീതിയായിരുന്നു. ഈ പാരമ്പര്യം പിന്നീട് അറബിയിലും ഹീബ്രുവിലും തുടർന്നു. പണ്ട് കല്ലിലോ, മൺഫലകങ്ങളിലോ കൊത്തിയെ ടുത്ത് എഴുതിയിരുന്ന സമയത്ത്, വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്നതായി രുന്നു കൂടുതൽ സൗകര്യം. മിക്കആളുകളും വലത് കൈയ്യ ന്മാരായതുകൊണ്ട്, ഒരു കൈകൊണ്ട് ഉളിയും മറ്റേ കൈകൊണ്ട് ചുറ്റികയും പിടിച്ച് കൊത്തു മ്പോൾ വലത്തു നിന്ന് ഇടത്തോട്ട് നീങ്ങുന്നത് എളുപ്പമായിരുന്നു. ഇത് കൈക്ക് മുറിവു ണ്ടാകുന്നത് തടയാനും സഹായിച്ചു.

പിന്നീട് പേപ്പറും, മഷിയും ഉപയോഗിച്ച് എഴുതാ ൻ തുടങ്ങിയപ്പോൾ, വലതുകൈയ്യന്മാർക്ക് മഷി പുര ളാതെ എഴുതാൻ ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്നതാണ് എളുപ്പം. ചിത്രങ്ങളുടെ അടി സ്ഥാനത്തിലുള്ള ആശയവിനിമയ രീതിയിൽ നിന്ന് ആദ്യത്തെ രചനാ സമ്പ്രദായം വികസിച്ചു. അതിനുശേഷം രൂപപ്പെട്ട ആദ്യ അക്ഷരമാലയെ പ്രോട്ടോ-സൈനെറ്റിക് അക്ഷരമാല എന്ന് വിളിക്കുന്നു.എഴുതുന്ന ദിശ ഒരു ഭാഷയുടെ അർത്ഥത്തെയോ വ്യാകരണത്തെ യോ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇത് കേവലം ഒരു ഭാഷാപരമായ സമ്പ്രദായം മാത്രമാണ്. കാലക്രമേണ ഓരോ സംസ്കാരവും അവർക്ക് സൗകര്യപ്രദമായ രീതി സ്വീകരിച്ചു എന്നതാണ് യാഥാർത്ഥ്യം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!