കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു – സംസ്ക്കാരം വൈകീട്ട് 4 മണിക്ക്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു.കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് ,ശാന്തിസേനാ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇളയിടത്ത് വേണുഗോപാല്‍. ലോക്നായക് ജയപ്രകാശ് നാരായണുമൊത്ത് ബംഗ്ലാദേശില്‍ സമാധാന പ്രവര്‍ത്തനത്തിലും അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്‌ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്. തീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര’ പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്ഭാര്യ: ജലജ. മക്കള്‍: ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍.