---പരസ്യം---

പഠനം മുടക്കിയുള്ള കുട്ടികളുടെ പരിപാടികൾ വേണ്ട; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

On: May 4, 2025 11:33 AM
Follow Us:
പരസ്യം

തിരുവനന്തപുരം:ക്ളാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂൾ അധികൃതരും പിടിഎയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തളിര് സ്കോളർഷിപ്പ് വിതരണവും തളിര് സ്കോളർഷിപ്പ് 2022- 23 രജിസ്ട്രേഷൻ ഉൽഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.
സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് തളിര്. സർക്കാരിന് കീഴിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും, വായനാശീലം പ്രോൽസാഹിപ്പിക്കുന്നതിനും ഉതകുന്ന മാസിക കൂടിയാണ് തളിര്. അഞ്ചു മുതൽ പത്താം ക്ളാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്കോളർഷിപ്പ് പരീക്ഷ. ജൂനിയർ (5, 6, 7 ക്ളാസുകൾ), സീനിയർ (8, 9, 10 ക്ളാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമായാണ് പരീക്ഷ, സംസ്ഥാനതല മൽസര വിജയികളെ കൂടാതെ ജില്ലാതല മൽസര വിജയികൾക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!