കീഴരിയൂർ:പരിസ്ഥിതിയെക്കുറിച്ചും സഹജീവികളെ കുറിച്ചും അവബോധമുണ്ടാക്കുന്ന തരത്തിലുള്ളതാവണം വിദ്യാഭ്യാസമെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു.
കണ്ണോത്ത് യു പി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ ഗീതയ്ക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനും മനുഷ്യനും വേണ്ടി വരുംതലമുറ പ്രവർത്തിച്ചില്ലെങ്കിൽ ഭാവി ഇരുളടഞ്ഞതാവുമെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് ചടങ്ങിൽ അധ്യക്ഷനായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റ് വിതരണം നടത്തി.ചലച്ചിത്ര താരം വിജിലേഷ് കാരയാട് മുഖ്യാതിഥിയായി പങ്കെടുത്തു.



മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ നിർമ്മല, ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് മെമ്പർ കെ എം വേലായുധൻ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻസിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവിത വലിയ പറമ്പത്ത്, നിഷാഗ ഇല്ലത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തേറമ്പത്ത് കുഞ്ഞബ്ദുള്ള,രജിത കടവത്ത് വളപ്പിൽ മുൻ പ്രധാന അധ്യാപകൻ കെ. സുരേഷ് ബാബു,എം പി ടി എ പ്രസിഡണ്ട് ശില്പ രാകേഷ്,എസ് എസ് ജി പ്രതിനിധി കെ.പ്രഭാകര കുറുപ്പ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ എം സുരേഷ് ബാബു,സി ബിജു,സി.കെ സ്വപ്ന, കെ അബ്ദു റഹ്മാൻ, ഷിജില.പി,സ്കൂൾ ലീഡർ ആരവ് ദേവ് എന്നിവർ സംസാരിച്ചു.കെ.ഗീത മറുപടി പ്രസംഗം നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ എ ശ്രീജ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി ഡലീഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
രാവിലെ നടന്ന പൂർവാധ്യാപക സംഗമം പരിസ്ഥിതി പ്രവർത്തകൻ സി.രാഘവനും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ചിത്രോത്സവം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ കുനിയിലും ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി നമ്പ്രോട്ടിൽ,വിജില എരേമ്മൻ കണ്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.















