---പരസ്യം---

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ജനപ്രതിനിധിക്കുള്ള സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു

On: March 9, 2026 12:19 PM
Follow Us:
പരസ്യം

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജനപ്രതിനിധിക്കുള്ള സ്വീകരണവും വനിതാ ദിനാചരണവും കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ അംഗങ്ങളായ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. വേലായുധൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സവിത രഘുനാഥ് എന്നിവരെ കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ബാബു ആദരിച്ചു.


ഫൗണ്ടേഷൻ കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഇടത്തിൽ രാമചന്ദ്രൻ വിശിഷ്‌ടാതിഥികളെ പൊന്നാട അണിയിച്ചു. മുൻ പഞ്ചായത്ത് അധ്യക്ഷ അഡ്വ. ലക്ഷ്മിഭായ് വനിതാദിന സന്ദേശം നൽകി. ഗാനരചയിവും കവിയുമായ രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി.


വിസ്മയ തുമ്പികൾ മാജിക്ക് പ്രഭാഷണം
പ്രമുഖ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ലക്ഷ്മിഭായ് വനിതാദിന സന്ദേശം നൽകി. സാബിറ നടുക്കണ്ടി, കെ.എം.ഷീബ, ഇ.എം.സത്യൻ, രവീന്ദ്രൻ നീലാംബരി, ഇടത്തിൽ രാമചന്ദ്രൻ, കെ.എം.പ്രസാദ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!