കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്ര മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങാണ് ആന പിടുത്തം ഏകദേശം 35 വർഷമായി അരിക്കുളം കണ്ണമ്പത്ത് കുഞ്ഞി ചന്തു മുന്നൂറ്റൻ ഈ ചടങ്ങ് മുടക്കം കൂടാതെ നിർവ്വഹിച്ചു വരുന്നു . തലയിൽ കിരിടവും സ്വർണ്ണാഭരണ ങ്ങളുമണിഞ്ഞ് ആനക്ക് ചുറ്റും നൃത്ത ചുവട് വച്ച് 3 പ്രാവശ്യം വലം വെച്ച് ആനയെ പിടിച്ചു പരദേവതക്ക് മുമ്പിൽ കൊണ്ടുപോയി നമസ്കരിപ്പിച്ച് പഴവും ശർക്കരയും കൊടുത്ത് ആനയെ തൃപ്തിപ്പെടുത്തുന്ന ചടങ്ങാണ് ആനപിടുത്തം ആഘോഷവരവിന് ശേഷം നടന്ന തിറയോടനുബന്ധിച്ച് ആണ് ഈ ചടങ്ങ് കൊണ്ടാടുക , ഭക്ത ജന സഹസ്രങ്ങളെ സാക്ഷി നിർത്തി ചടങ്ങ് ആചരിച്ചു. ഇന്ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും