---പരസ്യം---

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

On: December 21, 2025 11:26 AM
Follow Us:
പരസ്യം

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക.യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

അപേക്ഷിക്കുന്നവർ MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ
നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം. അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം. കൂടാത മുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായപരിധി 55 വയസ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/12/Notification-for-ST-SR-KSWIFT-Dec-2025.pdf

അഡീഷണല്‍ കൗണ്‍സിലര്‍ നിയമനം

പുനലൂര്‍ കുടുംബ കോടതിയിലേക്ക് 1000 രൂപ ദിവസ വേതന നിരക്കില്‍ താല്‍ക്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരണത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
ബയോഡേറ്റ, പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, കോര്‍ട്ട് കോംപ്ലക്‌സ് പുനലൂര്‍, പിന്‍ 691305 വിലാസത്തില്‍ ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 04752224489.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെർ/ ആഫ്റ്റർ കെയർ ഹോം എന്നീ സ്ഥാപനങ്ങളിലേക്ക് കെയർ ടേക്കർ, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 30 ന് രാവിലെ 11 ന് കേരള മഹിളാ സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.keralasamakhya.org, ഫോൺ – 0471 – 2348666, വിലാസം – സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

ഇന്റർവ്യൂ

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിലെ ക്ലർക്ക് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിലും പരമാവധി ഒരു വർഷ കാലയളവിലേക്കുമാണ്. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ വെബ്‌സൈറ്റിൽ നല്കിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ (ഒറിജിനൽ) എന്നിവ സഹിതം ജനുവരി 5 രാവിലെ 9.30 ന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് സ് സെക്രട്ടറി നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക്: https://clinicalestablishments.kerala.gov.in, 0471-2966523, +91 91889 34432.

അക്കൗണ്ട്‌സ് അസിസ്റ്റന്റ്

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂര്‍, വയനാട് ജില്ലാ കാര്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ക്ലീന്‍ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2724600

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

എട്ടാം ശമ്പള കമ്മീഷൻ കുടിശ്ശിക 2026 ജനുവരി 1 മുതൽ ലഭിക്കുമോ? അനിശ്ചിതത്വം തുടരുന്നു

Leave a Comment

error: Content is protected !!