ഹെല്‍ത്ത്,ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ കിഫ്ബി ഏറ്റെടുത്ത ജോലിക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 29.
തസ്തികയും ഒഴിവുകളും
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് (എംഇപി മെക്കാനിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.12.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്.
HVA & ഫയര്‍ ഫൈറ്റിങ്ങില്‍ കുറഞ്ഞത് 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,500 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കിഫ്ബി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി നല്‍കിയിരിക്കുന്ന അപ്ലൈ ബട്ടണ്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ: https://cmd.kerala.gov.in/













