വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ (പുരുഷൻ/ വനിത), ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി), സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) ഉൾപ്പെടെ 66 തസ്‌തികകളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മേൽപ്പറഞ്ഞ തസ്തികകളിൽ പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. മറ്റ് തസ്തികകളിലേക്കുള്ള യോഗ്യതയും പ്രായപരിധി ഉൾപ്പെടെ വിശദാംശങ്ങളും കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഇതേ വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ മുഖേന ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: 2026 ജനുവരി 14. വിജ്ഞാപനം പ്രസിദ്ധീകരിച്ച പ്രധാന തസ്തികകൾ ചുവടെ.ജനറൽ റിക്രൂട്ട്മെൻറ് –
സംസ്ഥാനതലം
- കേരള പോലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പോലീസ് ബറ്റാലിയൻ).
- ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി).
- ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) (ട്രെയിനി).
- ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ.
- ജലസേചന വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയർ (സിവിൽ) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
- തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിങ്) അസിസ്റ്റന്‍റ് എൻജിനീയർ (മെക്കാനിക്കൽ),
- സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫിസർ.
- ജലസേചന വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയർ (മെക്കാനിക്കൽ),
- കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്‌ചറർ ഇൻ ഡാൻസ് (കേരള നടനം).
- വ്യാവസായികപരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്‌ടർ (അപ്ഹോൾസ്റ്ററർ).
- പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്‌ടർ (ഇലക്ട്രീഷ്യൻ) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
- ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2.
- കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഫാരിയർ) (മൗണ്ടഡ് പൊലീസ്).
- കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്‌റ്റ്സ്‌മാൻ ഗ്രേഡ് 2.
- ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്‌റ്റ്സ്‌മാൻ ഗ്രേഡ് 2 /ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ).
- ജലസേചന വകുപ്പിൽ ഓവർസിയർ / ഡ്രാഫ്‌റ്റ്സ്‌മാൻ (മെക്കാനിക്കൽ) ഗ്രേഡ് 3/ ട്രേസർ.
- സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്‌ടർ (ടെയിലറിങ് ആൻഡ് എംബ്രോയിഡറി).
- സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്‌ടർ (ബുക് ബൈൻഡിങ്).
- കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രീഷ്യൻ.
ജനറൽ റിക്രൂട്ട്മെന്‍റ് – ജില്ലാതലം
- വിവിധ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്.
- കേരള പൊലീസ് വകുപ്പിൽ വിവിധ ബറ്റാലിയനുകളിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ).
- വിവിധ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
- ഇടുക്കി, കാസറഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (തസ്‌തികമാറ്റം മുഖേന),
- കോട്ടയം, തൃശൂർ ജില്ലകളിൽ ഇൻഷൂറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2
- കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ).
- മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ).
- വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ).
- വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്.
- മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്).
- വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ മൂന്നാംഗ്രേഡ് ഡ്രാഫ്‌റ്റ്സ്‌മാൻ/ മൂന്നാം ഗ്രേഡ് ഓവർസിയർ,
- എറണാകുളം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
- എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ബോട്ട് ഡ്രൈവർ.
- ഇടുക്കി ജില്ലയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ സിനിമ ഓപ്പറേറ്റർ.
- ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ),
- ത്യശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിങ്) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ.
സ്പെഷ്യൽ റിക്രൂട്ട്‌മെന്‍റ് – ജില്ലാതലം
- തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം).
എൻ.സി.എ. റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം
- കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ ഇൻ ഉറുദു (പട്ടികജാതി).
- കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ ഇൻ മാത്തമാറ്റിക്‌സ് (പട്ടികവർഗ്ഗം).
- കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ ഇൻ അറബിക് (പട്ടികവർഗ്ഗം, പട്ടികജാതി).
- തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിങ്) അസിസ്റ്റന്‍റ് മറൈൻ സർവ്വേയർ (പട്ടികജാതി).
- കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡിൽ (സിഡ്‌കോ) ഫോർമാൻ (വുഡ് വർക്ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ).
- കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ മാസ്റ്റർ ഗ്രേഡ്2 (ബോട്ട് സ്രാങ്ക്) (ഒ.ബി.സി.).
- സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/ബോർഡ്/കോർപറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 (പട്ടികജാതി).
എൻ.സി.എ റിക്രൂട്ട്‌മെന്‍റ് – ജില്ലാതലം
- കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) കന്നഡ മീഡിയം (എൽ.സി./എ.ഐ.).
- കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (…).
- കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (മുസ്ലീം).
- ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).
- വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (എസ്.ഐ.യു.സി. നാടാർ).
- കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (കന്നഡ മീഡിയം) (എൽ.സി./എ.ഐ.).
- തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (മുസ്ലീം).
- ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (എസ്.ഐ.യു.സി. നാടാർ).
- ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (ധീവര).
- മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ഒ.ബി.സി.).
- പാലക്കാട്, കണ്ണൂർ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (എസ്.സി.സി.സി., എസ്.ഐ.യു.സി. നാടാർ).
- വയനാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി.).
- വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് / ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (പട്ടികവർഗ്ഗം, മുസ്ലീം, എൽ.സി./എ.ഐ., ഒ.ബി.സി., ധീവര).
- പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക് (പട്ടികജാതി).
- കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ).
- വിവിധ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി.ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) (പട്ടികജാതി).
- മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)എൽ.പി.എസ്. (പട്ടികജാതി).
- വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (മുസ്ലീം).
- കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ‘ആയ’ (ഈഴവ/തിയ്യ/ബില്ലവ).













