കുസാറ്റിൽ റിസർച്ച് അസിസ്റ്റന്റ്
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസിൽ ICSSR പദ്ധതിയുടെ ഭാഗമായി താൽകാലിക നിയമനത്തിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. NET/M.Phil/PhD ഓടുകൂടി സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ സർവകലാശാല വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9656808654.
സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2025 -2026 അധ്യയന വർഷത്തേക്ക് ബി.എസ് സി. – എ.ഐ. ഹോണേഴ്സ് പ്രോഗ്രാമിന്റെ ബേസിക് ഓഫ് അഡ്വർടൈസ്മെന്റ് ആൻഡ് ഡിസൈൻ പേപ്പർ കൈകാര്യം ചെയ്യുന്നതിനും എം.സി.എ. (റഗുലർ, ഈവനിങ്), എം.എസ് സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിൽ പി.ജി, നെറ്റ്. പിഎച്ച്.ഡി. ഉള്ളവർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖ തീയതി ഡിസംബർ 19 (ബി.എസ്.സി. – എ.ഐ.), ഡിസംബർ 22 (എം.സി.എ., എം.എസ് സി. കംപ്യൂട്ടർ സയൻസ്), സമയം : രാവിലെ 10.30. കേന്ദ്രം : സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാംപസ്.
കിക്മയിൽ ലൈബ്രേറിയൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ – ബി സ്കൂൾ) ലൈബ്രേറിയൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും ബി.എൽ.ഐ.സിയുമാണ് യോഗ്യത. എം.എൽ.ഐ.സി യോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 23 രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188001600.













