സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ വിവിധ എം.എ, എം.എസ്.സി, എം.കോം, എം.ബി.എ. (CCSS – PG – 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും. അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ്.ഡബ്ല്യൂ, ബി.എസ്.സി. ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിങ് സയൻസ് / കളിനറി ആർട്സ്, ബി.എ. മൾട്ടി മീഡിയ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ്.സി. / ബി.എസ്.സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എ. ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ബി.എ. ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബി.എസ്.സി. മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് (ഡബിൾ മെയിൻ), ബി.ടി.എച്ച്.എം., ബി.കോം. / ബി.കോം.
(കമ്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എ., ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്സ് (2021 മുതൽ 2023 വരെ പ്രവേശനം) ബി.എസ്.സി. ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), (2023 പ്രവേശനം) ബി.ഡെസ് നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ (CBCSS UG) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം.,ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടി മീഡിയ നവംബർ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടി മീഡിയ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ജനുവരി ആറിന് തുടങ്ങും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഫാക്കൽറ്റി
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 22 ഫാക്കൽറ്റി ഒഴിവിൽ റഗുലർ നിയമനം. ഇന്നു കൂടി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.iimk.ac.in.
തസ്തിക: അസിസ്റ്റന്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: ഇക്കണോമിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഹിസ്റ്ററി, ഫിലോസഫി, ഇംഗ്ലിഷ്, ലോ, സൈക്കോളജി, ഇക്കണോമിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിനാൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഓപറേഷൻസ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്.
യോഗ്യത: പിഎച്ച്.ഡി/തത്തുല്യം, കുറഞ്ഞത് 3 വർഷ പരിചയം.















