കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്രതിമ സമർപ്പിച്ചു. പിഷാരികാവ് കാളിയാട്ട ഉത്സവത്തിനെത്തിയ ഗുരുവായൂർ കേശവൻ കുട്ടി 2016 മാർച്ച് 29ന് ആണ് പിഷാരികാവിൽ വെച്ച് ചരിഞ്ഞത്. കേശവൻ കുട്ടിയുടെ സ്മരണാർഥം കാരുണ്യ പ്രവർത്തകനായ നന്തിയിലെ ബാലൻ അമ്പാടിയാണ് പ്രതിമ നിർമിച്ച് സമർപ്പിച്ചത്.പ്രതിമ ശിൽപി ലിനീഷ് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തിൽ എട്ടോളം കലാകാരന്മാർ 24 ദിവസങ്ങൾ കൊണ്ടാണ് നിർമിച്ചത്.