---പരസ്യം---

കീഴരിയൂരിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും – കെ.പ്രവീൺ കുമാർ

On: November 14, 2025 8:31 PM
Follow Us:
പരസ്യം

കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കീഴരിയൂർ. തങ്കമല ക്വാറിക്ക് കണ്ണടച്ച് അനുമതി നൽകിയ കീഴരിയൂരിലെ സി പി എം ഭരണത്തിന് ജനം രാഷ്ടീയം നോക്കാതെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നും യുഡിഎഫ് ഇത്തവണ കീഴരിയൂരിൽ അധികാരത്തിൽ വരുമെന്നും ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. കീഴരിയൂർ പഞ്ചായത്ത് യു ഡി എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് 14 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.ഡി സിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ,
ജെഎസ്എസ് നേതാവ് കെ.എം.സുരേഷ് ബാബു, കെ.കെ.ദാസൻ, എം.പി.മൂസ,
ടി.കെ.ഗോപാലൻ, മനത്താനത്ത് രമേശൻ, റസാക്ക് കുന്നുമ്മൽ, അസീസ് നമ്പ്രത്തു കര, ചുക്കോത്ത് ബാലൻ നായർ, സിദ്ദിഖ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു. പ്രഖ്യാപിക്കപ്പെട്ട
സ്ഥാനാർഥികൾ വാർഡ് ഒന്ന് ശശി പാറോളി, വാർഡ് രണ്ട് സാബിറ നടുക്കണ്ടി, വാർഡ് മൂന്ന് ലീന ശ്രീകൃഷ്ണാലയം, വാർഡ് നാല് നസീറ ഒടിയിൽത്താഴ, വാർഡ് അഞ്ച് അശോകൻ പാറക്കീൽ , വാർഡ് ആറ് കെ.എം നാരായണൻ , വാർഡ് ഏഴ് ചന്ദ്രൻകോഴിപ്പുറത്ത് മീത്തൽ , വാർഡ് എട്ട് കെ.സി.രാജൻ, വാർഡ് ഒൻപത് റൈഹാനത്ത് വല്ലൊടിക്കുനിയിൽ, വാർഡ് പത്ത് ടി.ടി.രാമചന്ദ്രൻ, വാർഡ് പതിനൊന് ജീൻസി മാണിക്യപുരി, വാർഡ് പന്ത്രണ്ട് കെ.വി.രജിത, വാർഡ് പതിമൂന്ന് ടി.ഫാരിഷ, വാർഡ് പതിനാല് കുഞ്ഞബ്ദുല്ല തേറമ്പത്ത് എന്നിവരാണ് സ്ഥാനാർഥികൾ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!