---പരസ്യം---

 സൂപ്പർ ലീഗിൽ നിന്ന് ദേശീയ കുപ്പായത്തിലേക്ക് ; കമാലുദ്ധീൻ അണ്ടർ 23 പ്രഥമ പട്ടികയിൽ

On: November 5, 2025 4:49 PM
Follow Us:
പരസ്യം

തൃശൂർ : തായ്ലാന്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ അണ്ടർ 23 ടീമിന്റെ പ്രഥമ പട്ടികയിലിടം പിടിച്ച് മലയാളി ഗോൾകീപ്പർ കമാലുദ്ധീൻ. പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ സ്‌ക്വാഡിലെ നാല് ഗോൾകീപ്പർമാരിൽ ഒരാളാണ് കമാൽ. സൂപ്പർ ലീഗ് കേരള ടീം തൃശൂർ മാജിക് എഫ്‌സി ഗോൾകീപ്പറായ താരം നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കമാലിന് പുറമെ മലയാളി താരങ്ങളായ മുഹമ്മദ് സഹീഫ്, മുഹമ്മദ് അയ്മൻ, വിബിൻ മോഹനൻ, അലൻ സജി, മുഹമ്മദ് സനാൻ എന്നിവരും ടീമിലിടം പിടിടച്ചിട്ടുണ്ട്. നവംബർ 15 ന് പതും താനിയിലെ തമസ്സട് സ്റ്റേഡിയത്തിലാണ് മത്സരം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!