കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷതവഹിച്ചു വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, മേലടി ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, ടി. സുനിതാ ബാബു , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അമൽസരാഗ , നിഷ വല്ലിപ്പടിക്കൽ വാർഡ് മെമ്പർമാരായ എം. സുരേഷ്, ഫൗസിയ കുഴുമ്പിൽ, മോളി വടക്കെ പുനത്തിൽ, പി.കെ ബാബു, കെ.പി ഭാസ്കരൻ, ഇ.ടിബാലൻ,ടി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. RP മാരായ രമേശൻ അസിസ്റ്റൻ്റ് സെക്രട്ടറി, ഷാജി എന്നിവർ വികസന രേഖ അവതരിപ്പിച്ചു.















