---പരസ്യം---

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 194 ഒഴിവുകൾ; പ്ലസ് ടു മുതൽ യോ​ഗ്യത; അപേക്ഷ ഒക്ടോബർ 24 വരെ

On: October 17, 2025 9:07 AM
Follow Us:
പരസ്യം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്‌സ് കോറിലെ ഗ്രൂപ് സി തസ്തികകളിലെ 194 ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു.  ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ബംഗാൾ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആർമി ബേസ് വർക്ഷോപ്പുകളിലാണ് ഒഴിവ്. ഒക്ടോബർ 24 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: https://www.military.ie.

തസ്തികകളും യോഗ്യതയും

ഇലക്ട്രിഷ്യൻ, ടെലികോം മെക്കാനിക്: പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ്  ഫോഴ്സസ് പഴ്സനൽ.

എൻജിനീയറിങ് എക്വിപ്‌മെന്റ് മെക്കാനിക്: പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ ബി.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ആംഡ് ഫോഴ്‌സസ് പഴ്‌സനൽ.

വെഹിക്കിൾ മെക്കാനിക് (ആർമേഡ് ഫൈറ്റിങ് വെഹിക്കിൾ): പ്ലസ് ടു ജയം, മോട്ടർ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്‌സസ് പഴ്സനൽ.

ടെലിഫോൺ ഓപറേറ്റർ: പത്താം ക്ലാസ്, പി.ബി.എക്‌സ് ബോർഡ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം.

മെഷിനിസ്റ്റ്: മെഷിനിസ്റ്റ്/ടർണർ/മിൽറൈറ്റ്/പ്രിസിഷൻ ഗ്രൈൻഡർ ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ നിശ്ചിത യോഗ്യതയുള്ള വിമുക്തഭടൻ/ ആംഡ് ഫോഴ്സ് പഴ്സനൽ.

ഫിറ്റർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്‌ഹോൾസ്റ്റർ, വെൽഡർ: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ ഗ്യതയുള്ള വിമുക്തഭടൻ/പഴ്‌സനൽ.

സ്റ്റോർ കീപ്പർ: പ്ലസ് ടു ജയം 

ലോവർ ഡിവിഷൻ ക്ലർക്ക്:  ഹിന്ദി/ ഇംഗ്ലിഷ് ഭാഷകളിൽ കപൂട്ടർ ടൈപ്പിങ്  പ്രാവീണ്യം.

ഫയർമാൻ, കുക്ക്, വാഷർ മാൻ : പ്ലസ് ടു  ജയം, അതതു മേഖലകളിൽ പ്രാവീണ്യം.

ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം. പ്രായം: 18-25. ശമ്പളം: 5200-20,200 രൂപ.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!