വിദ്യാർഥികൾക്ക് വിനോദത്തിലൂടെ അറിവുപകരുവാനായി പുതു ജ്വാല പാഠശാല ഒക്ടോബർ 8 നു ഉച്ചയ്ക്ക് 2 മണിക്ക് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്നു .വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ഉത്ഘാടനം ചെയ്തു മാലിന്യ പരിപാലനം , ശുചിത്വം ആരോഗ്യം ക്വിസ് കോമ്പറ്റിഷൻ, മാലിന്യ പരിപാലനം കീഴരിയൂർ ഗ്രാമപഞ്ചായത് , സ്കൂൾ വീഡിയോ അവതരണം ,കീഴരിയൂർ പഞ്ചായത്ത് നിർമ്മിച്ച മ്യൂസിക്ക് വീഡിയോ പ്രദർശനം , എൻഎസ്എസ് ഗൈഡ്സ് ആൻഡ് സ്കൗട്ട് യൂണിറ്റുകൾക്ക് സ്നേഹോപഹാരം സമർപ്പണം,മാലിന്യമുക്ത പരിപാലനം വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയങ്ങൾ ഉൾപ്പെടുത്തി ക്കില ആർ പി ശ്രീനിവാസൻ മാസ്റ്റർ നയിച്ച ക്ലാസ് ,പ്ലാസ്റ്റിക് തരംതിരിക്കൽ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി നിഷ വല്ലിപ്പടിക്കൽ, പഞ്ചായത്ത് സെക്രട്ടറി സുനിലകുമാരി വി , അസിസ്റ്റന്റ് സെക്രട്ടറി രമേശൻ എൻ എം , എച്ച് ഐ അനൂന , ശുചിത്വമിഷൻ ആർ പി സീനത്ത് , തുടങ്ങിയവർ ആശംസ അർപ്പിച്ചു.