ഡോ. എസ് മോഹന പ്രിയ അസി. കലക്ടറായി ചുമതലയേറ്റു. കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി ഡോ. എസ് മോഹന പ്രിയ ചുമതലയേറ്റു. ചെന്നൈ സ്വദേശിനിയായ ഇവര്‍ 2023 ബാച്ച് ഐ.എ.എസുകാരിയാണ്. വെല്ലൂര്‍ സി.എം.സി കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ മോഹന പ്രിയ പാലക്കാട് അസി. കലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.