മേലടി ബ്ലോക്ക് പഞ്ചായത്ത് വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംയുക്തമായി പലകാലം പലഗാഥ മുതിർന്നവരും പുതു തലമുറയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷനായ പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സുനിത ബാബു, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൗസിയ കുഴുമ്പിൽ,എം സുരേഷ്, ഗ്രന്ഥാലയം ഭരണസമിതി അംഗങ്ങളായ ടി.പി അബു, ഇ.എം നാരായണൻ, സി.കെ ബാലകൃഷ്ണൻ,ശശി നമ്പ്രോട്ടിൽ ,ഡലീഷ്.ബി, ലിനേഷ് ചെന്താര , കെ.എം സുരേഷ് ബാബു, ടി. സുരേഷ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഐ.സിഡിഎസ് സൂപ്പർവൈസർ വീണ എസ് സംവാദത്തിന് മോഡറേറ്ററായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സുരേഷ് ചങ്ങാടത്ത് പരിപാടിയിൽ മുഖ്യാതിഥിയായി. ഗ്രന്ഥശാല സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും ഭരണസമിതി അംഗം ഐ ശ്രീനിവാസൻ നന്ദിയും പറഞ്ഞു