ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന ഗ്രാമോത്സവത്തിൻ്റെ സമാപന പരിപാടികളുടെ ഭാഗമായി ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചു കൊണ്ട് നടന്ന പരിപാടി ചലച്ചിത്ര അക്കാഡമി റീജിണൽ കോ ഓർഡിനേറ്റർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ മാലത്ത് സുരേഷ് അധ്യക്ഷനായി. ഡോ. ദിനീഷ് ബേബി, കെ. എം സുരേഷ് ബാബു, കെ.ഗീത എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഞായറാഴ്ച നടക്കും.