കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്
സൂക്ഷ്മ മൂലകങ്ങളുടെ വിതരണം:
- ബോറോൻ വളം – Rs. 80/-
- കൽപ വർദ്ധിനി -Rs. 120/-
- അയർ -Rs. 50/-
- സമ്പൂർണ -Rs. 90/-
- ഡോളോമൈറ്റ് – Rs. 5/-
എന്നീ വളങ്ങൾ കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ലഭ്യമാണ്.
ആവശ്യമുള്ള കർഷകർ നികുതി രസീതിയുമായി കൃഷിഭവനിൽ എത്തുക

🌴 കല്പ വർദ്ധിനി 🥥
തെങ്ങിനുള്ള പോഷകകൂട്ട്
ഗുണങ്ങൾ
- മച്ചിങ്ങ പൊഴിച്ചിൽ കുറയുന്നു.
- കായ് പിടുത്തവും കായ് ഫലവും കൂടുന്നു.
- ഉൽപാദന വർദ്ധനവ്
🌴 പൊട്ടാസ്യം, സൾഫർ, സിങ്ക്, ബോറോൺ,മഗ്നീഷ്യം എന്നീ മൂലകങ്ങൾ അടങ്ങിയ പോഷക കൂട്ട്
വള പ്രയോഗരീതി
🌴 വർഷത്തിൽ 500 ഗ്രാം. ഒരു തെങ്ങിന് എന്ന തോതിൽ മണ്ണിൽ ചേർത്ത് കൊടുക്കണം.
🌴250 ഗ്രാം വീതം 2 തവണയായി ചേർക്കുന്നതാണ് കൂടുതൽ ഫല്രദം

*ബോറോൺ സൂക്ഷ്മ മൂലകം* *ഗുണങ്ങൾ* 🔅 ചെടിയുടെ തണ്ടും കായും പൊട്ടുന്നത് / വിള്ളൽ കുറക്കുന്നു🔅 കായ് പിടുത്തവും കായ് ഫലവും കൂടുന്നു 🔅 കായ് പോഴിച്ചിൽ കുറച്ച് ഗുണമേന്മ കൂട്ടുന്നു🔅 നൈട്രജൻ സ്ഥിരീകരണത്തിന് സഹായിക്കുന്നതിനാൽ ചെടിക്ക് നൈട്രജൻ കൂടെ ലഭ്യമാക്കുന്നു. *ഉപയോഗക്രമം* 📍വാഴക്കും പച്ചക്കറിക്കും ഒരു ഏക്കറിന് 3 കിലോ ഗ്രാം മണ്ണിൽ ചേർത്ത് കോടുക്കുക 📍 തെങ്ങ് – 50 ഗ്രാം 1 തെങ്ങിന്. വർഷത്തിൽ 2 -3 തവണയായി മണ്ണിൽ ചേർത്ത് കൊടുക്കുക📍 കവുങ്ങ് – 20 ഗ്രാം 1 കവുങ്ങിന്.വർഷത്തിൽ 2 തവണയായി മണ്ണിൽ ചേർത്ത് കൊടുക്കുക

*ഡോളോമൈറ്റിക് ലൈം* ദീർഘകാല വിളകൾക്ക്✅ കാർഷിക ഉപയോഗങ്ങൾ 1. മണ്ണിന്റെ അമ്ലത്വം (Acidity) കുറയ്ക്കാൻ മണ്ണിൻ്റെ pH ഉയർത്തി വിളകൾക്ക് അനുയോജ്യമാക്കുന്നു.2. കാൽസ്യം (Ca) & മഗ്നീഷ്യം (Mg) ലഭ്യമാക്കാൻഡോളോമൈറ്റിൽ Ca( കൽസ്യം),Mg (മഗ്നീഷ്യം) ഉള്ളതിനാൽ, മണ്ണിൽ ഈ രണ്ട് പോഷകങ്ങൾ ലഭ്യമാകും.3. വേരുകളുടെ വളർച്ചക്കും വിളയുടെ ഉൽപ്പാദനത്തിനും സഹായിക്കുന്നു.4. വളങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു













