---പരസ്യം---

കെ.വൈ.സി പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാവും; പണം പിൻവലിക്കാനാവില്ല

On: August 20, 2025 6:21 PM
Follow Us:
പരസ്യം

തിരുവനന്തപുരം: പത്ത്​ വർഷം പൂർത്തിയായ എല്ലാ ബാങ്ക്​ അക്കൗണ്ടുകൾക്കും നിർബന്ധമായും കെ.വൈ.സി പുതുക്കണമെന്നും അല്ലാത്ത പക്ഷം പണം പിൻവലിക്കലടക്കം ബാങ്കിങ്​​ സേവനങ്ങൾ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാ​ങ്കേഴ്​സ്​ സമിതി (എസ്​.എൽ.ബി.സി ) കൺവീനർ കെ.എസ്​ പ്രദീപ്​. കേരളത്തിൽ 57 ലക്ഷം അക്കൗണ്ടുകളാണ്​ കെ.വൈ.സി കാലാവധി കഴിഞ്ഞവയായുള്ളത്​. സംസ്ഥാനത്തെ ആകെ ബാങ്ക്​ അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്​. കെ.വൈ.സി പുതുക്കാത്തതിന്‍റെ പേരിൽ ഇതിനോടകം ബാങ്കിങ്​ സേവനങ്ങൾ തടസപ്പെട്ട്​ ​ തുടങ്ങിയിട്ടുണ്ടെന്നും കെ.എസ്​ പ്രദീപ്​ വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.

2014 -15 കാലയളവിൽ വിവിധ സബ്​സിഡികൾക്കും മറ്റ്​ ​ആനുകൂല്യങ്ങൾക്കുമായി സീറോ ബാലൻസ്​ സ്വഭാവത്തിൽ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ്​ കെ.വൈ.എസി പുതുക്കലിന്‍റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്​. കാലാവധി കഴിഞ്ഞ 57 ലക്ഷം അകൗണ്ടുകളിൽ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്​. നടപടികൾ പൂർത്തിയാക്കിയി​​​ല്ലെങ്കിൽ സബ്​സിഡിയായി എത്തുന്ന തുകയടക്കം പിൻവലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളിൽ ചെക്​ മടങ്ങുന്നതിനും ​ഇടയാകും.

ബാങ്കിലെത്തി ഫോ​ട്ടോ, ആധാർ കാർഡ്​, പാൻ കാർഡ്​ എന്നിവ നൽകിയാണ്​ കെ.വൈ.സി പുതുക്കേണ്ടത്​. കെ.വൈ.സി കാര്യത്തിൽ അക്കൗണ്ടുടമകളെ ബോധവത്​കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും പ്രദീപ്​ പറഞ്ഞു.

സംസ്ഥാനത്ത്​ ബാങ്ക്​ അക്കൗണ്ട്​ ഇല്ലാത്ത മൂന്ന്​ -നാല്​ ശതമാനം ​പേർ ഇപ്പോഴുമുണ്ട്​. ആദിവാസി മേഖലകളിലാണ്​ ഇത്തരം ആളുകൾ ഏറെയും. ഇവർക്കെല്ലാം അക്കൗണ്ട്​ നൽകുന്നതിനുള്ള പ്രത്യേക ദൗത്യവും ആരംഭിച്ചിട്ടുണ്ട്​.

നോമിനിയില്ല, ‘അനാഥമായി’ കിടക്കുന്നത്​ 67000 കോടി

നോമിനേഷൻ നൽകാത്തതിനെ തുടർന്ന്​ ‘അനാഥമാകുന്ന നിക്ഷേപ’ങ്ങളുടെ (അൺക്ലൈമ്​ഡ്​ ഡെപോസിറ്റ്​) വർധിക്കുന്നതായി ​ എസ്​.എൽ.ബി.സി. നിക്ഷേപകൻ നോമിനേഷൻ നൽകാതിരിക്കുകയും ഇയാൾ മരണപ്പെടുന്നതോടെ അവകാശികളില്ലാതാവുകയും ചെയ്യുന്നതോടെ നിക്ഷേപം അനാഥമാകുന്നത്​. രാജ്യത്താകെ ഇത്തരത്തിൽ അൺക്ലൈമ്​ഡ്​ ഡെപോസിറ്റലുള്ളത്​ 67000 കോടി രൂപയാണ്​. നോമിനിയില്ലാത്ത തുക പത്ത്​ വർഷം അതാത്​ ബാങ്കിൽ നിർജീവമായി കിടക്കും. പിന്നീട്​ ഇവ റിസർവ്​ ബാങ്കിന്‍റെ പ്രത്യേക അക്കൗണ്ടിലേക്ക്​ മാറ്റുകയാണ്​ ചെയ്യുന്നത്​. സേവിങ്സ്​ ബാങ്ക്​ അക്കൗണ്ട്​ ആയാലും ലോക്കർ ആയാലും അനിവാര്യമായും നോമിനിയെ നൽകണമെന്ന്​ എസ്​.എൽ.ബി.സി നിർദേശം.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!