കീഴരിയൂർ:സൗദി അറേബ്യയിൽവച്ച് നിര്യാതനായ പൊന്നാരകണ്ടി ഭാസ്കരൻ്റെ കുടുംബത്തിന് സൗദി അറേബ്യയിലെ പ്രവാസി സംഘടനയായ നവോദയ തായിഫ്ൻ്റെ ധനസഹായം ഏരിയ സിക്രട്ടറിയുടെ സാനിധ്യത്തിൽ സി.പി.ഐ (എം) കൊയിലാണ്ടി ഏരിയകമ്മിറ്റി സിക്രട്ടറി സ: ടി.കെ ചന്ദ്രൻ മാസ്റ്റർ ഭാസ്കരൻ്റെ ഭാര്യ തുളസിക്ക് കൈമാറി ചടങ്ങിൽ സി.പി.ഐ (എം) കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം പി.കെ ബാബു കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല ടീച്ചർ ലോക്കൽ കമ്മിറ്റി സിക്രട്ടറി എം സുരേഷ് മാസ്റ്റർ പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സിക്രട്ടറി ചാത്തു പുതുക്കുടി കുറുമേപൊയിൽ ബ്രഞ്ച് സിക്രട്ടറി എം.എം അനിത സത്യൻ മാസ്റ്റർ ശിവൻ നടുപ്പറമ്പിൽ എന്നീവർ പങ്കെടുത്തു