---പരസ്യം---

കുടുംബശ്രീ ജില്ല മിഷനില്‍ താല്‍ക്കാലിക ജോലി നേടാം; പിജിയാണ് യോഗ്യത; അപേക്ഷ ആഗസ്റ്റ് 19 വരെ

On: August 14, 2025 1:25 PM
Follow Us:
പരസ്യം

കുടുംബശ്രീക്ക് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ജോലിയവസരം. തിരുവനന്തപുരം ജില്ല മിഷന് കീഴില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ആഗസ്റ്റ് 19ന് മുന്‍പ് അയക്കണം. 

അവസാന തീയതി: ആഗസ്റ്റ് 19, 2025

തസ്തിക & ഒഴിവ്

കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 

പ്രായപരിധി

35 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം. പ്രായം 01.07.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. 

കുടുംബശ്രീ അംഗം/ കുടുംബാഗം/ ഓക്‌സിലറി അംഗം ആയിരിക്കണം.

ശമ്പളം

മിഷന്‍ അനുവദിച്ചിട്ടുള്ള പ്രകാരമുള്ള ദിവസ വേതനം ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തിക റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. 

ശേഷം വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസം-പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ അയക്കണം. 

വിലാസം: ജില്ല മിഷന്‍ കോ-ഓര്‍ഡിനേഷന്‍
കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്
പട്ടം, തിരുവനന്തപുരം- 695004

സംശയങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471 2447552.

അപേക്ഷകര്‍ കൃത്യമായ ഇമെയില്‍ വിലാസം അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇമെയില്‍ മുഖേനയാണ് അറിയിക്കുക. 

വെബ്‌സൈറ്റ്: https://www.kudumbashree.org/

വിജ്ഞാപനം: click

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!