വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ജ്വാല സ്വാതന്ത്ര്യ ദിന പരിപാടി അംഗൻവാടി കുട്ടികൾക്ക് പതാകകളറിംഗ് സംഘടിപ്പിച്ചു. വള്ളത്തോൾ ഗ്രന്ഥാലയം ജോ:സെക്രട്ടറി വി.പി സദാനന്ദൻ അധ്യക്ഷം വഹിച്ച ചടങ്ങ് ഡി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു കെ.എം സുരേഷ് ബാബു, എ.കെ യൂസഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മാവിൻചുവട് അംഗൻവാടി വർക്കർ പ്രബല സ്വാഗതവും നമ്പർ വൺ അംഗൻവാടി വർക്കർ ശബിനി നന്ദിയും പറഞ്ഞു