സ്വാതന്ത്ര്യം തന്നെ അമൃതം ആഗസ്ത് 9ന് ബോംബ് കേസ് കമ്യൂണിറ്റി ഹാളിൽ തുടക്കം.കീഴരിയൂർ. സി.കെ ജി സാംസ്ക്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രസ്ഥശാലയും സംയുക്തമായി നടത്തി വരുന്ന സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ചരിത്ര വിജ്ഞാന വിനോദ പരിപാടിക്ക് ആഗസ്ത് 9ന് തുടക്കമാവുകയാണ്. 18 വർഷമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കീഴരിയൂരിൻ്റെ സ്വാതന്ത്ര്യ ദിനോത്സവമായാണ് ഇത് നടന്നു വരുന്നത്. ആഗസ്ത് 9ന് കാലത്ത് 9.30 ന് LP UP വിദ്യാർത്ഥികൾക്കുള്ള പ്രസംഗം , ചിത്രരചന. ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നടക്കും. സ്വതന്ത്ര്യ സമര ചരിത്രം വിഷയമാക്കി കൊണ്ടുള്ള രണ്ട് മിനുട്ട് നേരത്തേക്ക് ഉള്ള റീൽസ് നിർമാണം ഇത്തവണത്തെ പുതുമയുള്ള മത്സരമാണ് ‘ ആഗസ്ത് 15ന് ഉച്ചയ്ക്ക് 2.30 ന് LP, UP, Hട വിദ്യാർത്ഥികൾക്കുള്ള ചരിത്ര മെഗാ ക്വിസ് കമ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. Hട വിഭാഗം ജില്ലാതല മത്സരമായി ഉയർത്തിയിട്ടുണ്ട്. സി.ടി.വത്സൻ മാസ്റ്റർ ചെയർമാനായും ടി എം പ്രജേഷ് മനു ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.