മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘ലിറ്റിൽ സ്കോളർ’ വിജ്ഞാനോൽസവത്തിന്റെ കീഴരിയൂർ പഞ്ചായത്ത്തല മൽസരം ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്നു.എൽ.പി വിഭാഗത്തിൽ ആരാധ്യ.എം (കണ്ണോത്ത് യു.പി സ്കൂൾ) ഒന്നാം സ്ഥാനവും,പിയൂഷ്.കെ (നടുവത്തൂർ ഇസ്റ്റ് എൽ.പി സ്കൂൾ) രണ്ടാം സ്ഥാനവും ആർണവ് കൃഷ്ണ (നടുവത്തൂർ യു.പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ മുഹമ്മദ് റസാൻ (കണ്ണോത്ത് യു.പി സ്കൂൾ) ഒന്നാം സ്ഥാനവും അഭിമന്യ.കെ (നടുവത്തൂർ യു.പി സ്കൂൾ) രണ്ടാം സ്ഥാനവും നവതേജ് എസ്.വി (കണ്ണോത്ത് യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സവിത നിരത്തിന്റെ മീത്തൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.അബ്ദുറഹ്മാൻ അധ്യക്ഷനായി. സഈദ് തയ്യിൽ, ഫർഹാന.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഷ്റഫ്.ടി സ്വാഗതവും നബീല സി.കെ നന്ദിയും പറഞ്ഞു. ‘ലിറ്റിൽ സ്കോളർ’ വിജ്ഞാനോൽസവത്തിന്റെ മേലടി സബ്ജില്ലാതല മൽസരം ആഗസ്റ്റ് 9 ശനിയാഴ്ച രാവിലെ 10 മണിക്ക് മേപ്പയ്യർ വി.ഇ.എം യു.പി സ്കൂളിൽ വെച്ച് നടക്കും.