അരിക്കുളം: വന്യമൃഗശല്യത്തിനെതിരെ താമരശ്ശേരിയിൽ റോഡ് ഉപരോധിച്ച കർഷക കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളായ മാജുഷ് മാത്യൂ,ബിജു കണ്ണന്തറ, എൻ.പി. വിജയൻ,മനോജ് മാസ്റ്റർ തുടങ്ങി പതിനൊന്നോളം പേരെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്ത പോലീസ് നടപടിയിൽ അരിക്കുളം മണ്ഡലം കർഷക കോൺഗ്രസ് കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ശ്രീകുമാർ ആധ്യക്ഷ്യം വഹിച്ചു. ശ്രീധരൻ കല്പത്തൂർ, ഗിരീഷ് പാറോൽ എന്നിവർ സംസാരിച്ചു.