---പരസ്യം---

ബാതുമിയില്‍ നടന്ന ചെസ് വനിതാ ലോകകപ്പിന്റെ ഫൈനലില്‍ കൊനേരു ഹംപിയെ തോല്‍പ്പിച്ച് ദിവ്യ ദേശ്മുഖ് ചാമ്പ്യനായി

On: July 29, 2025 7:44 AM
Follow Us:
പരസ്യം

ബാതുമി (ജോര്‍ജിയ): ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍. ചെസ് വനിതാ ലോകകപ്പിന്റെ ടൈ ബ്രേക്കില്‍ മറ്റൊരു ഇന്ത്യന്‍ താരം കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് 19കാരിയായ ദിവ്യ ചാമ്പ്യനായത്. ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്.രണ്ടാം മത്സരത്തില്‍ വെള്ള കരുക്കളുമായാണ് ഹംപി കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവില്‍ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാല്‍പത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവര്‍ക്കും ഓരോ പോയിന്റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്.റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ഹംപിയോ, ദിവ്യയോ.ആര് ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യന്‍ ഉറപ്പായിരുന്നു. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി ജി റാംജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

Leave a Comment

error: Content is protected !!