പേരാമ്പ്ര: കല്പത്തൂർ വായനശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കല്പത്തൂർ വായനശാല പെട്രോൾ പമ്പിനു മുൻ വശം ഉള്ള ഡോ.അരുണിന്റെ നിർമ്മാണം പൂർത്തിയാവുന്ന വീടിന്റെ വയറിംഗ്സാമഗ്രികളാണ് കഴിഞ്ഞദിവസം മോഷണം പോയത് സംഭവത്തിൽ കഴിയും കേസ് രജിസ്റ്റർ ചെയ്തു മണിക്കൂറുകൾക്കകം പ്രതിയെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു പയ്യോളി ബിസ്മി നഗറിൽ കാഞ്ഞിരമുള്ള പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നിഷാൽ ( 22 )ആണ് പോലീസിന്റെ പിടിയിലായത് ഇയാളുടെ പേരിൽ പയ്യോളി പോലീസിൽ രണ്ട് കേസുകൾ നിലവിലുണ്ട് മാസങ്ങൾക്ക് മുന്നേ പാലേരിയിലെ പള്ളിയിൽ നിസ്കാരം നടത്തി പോകുന്നതിനിടയിൽ പള്ളിയിലെ ഭണ്ഡാരം മോഷണം നടത്തി പോലീസ് പിടിയിലായിരുന്നു അന്ന് പരാതി ഇല്ലാത്തതിനാൽ ഇയാളെ വിട്ടയക്കുകയായിരുന്നു കൽപ്പത്തൂർ വായനശാലയിൽ നടത്തിയ മോഷണത്തിന്റെ തെളിവായി പൊലീസിനു ലഭിച്ച സി സി ടി വി യിലെ അവ്യക്തമായ ദൃശ്യങ്ങളിൽ പിടികൂടിയ ആളോട് സാദൃശ്യം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് ഒന്നര ലക്ഷം രൂപയുടെ .. വയറിംഗ് സാധനങ്ങളാണ് മോഷണം പോയത് പണിക്കൂലി ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർപി. ജംഷിദിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ. പി ഷമീർ . എഎസ് ഐ മനോജ് സീനിയർ സിവിൽ പോലീസ് ഓഫീസർസി എം സുനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്