കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം വെച്ച് മദ്ധ്യവയസ്കനായ കാവുംവട്ടം പറയച്ചാൽ മീത്തൽ ഇസ്മയിൽ (45) നെ അക്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. വിയ്യൂർ സ്വദേശി നവജിത്, (24),കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) തുടങ്ങിയവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ വിഷ്ണുവിനെ കൊയിലാണ്ടി ബീച്ചിൽ നിന്നും,നവജിത്തിനെ
കോഴിക്കോട് ബീച്ചിൽ നിന്നും പിടികൂടുകയായിരുന്നു .
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം വടകര ഡി.വൈ.എസ്.പി ഹരി പ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെകടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ആർ.സി.ബിജു, എ.എസ്.ഐ. വിജു വാണിയംകുളം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്, ഷോബിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












