നെല്ല്യാടി പാലത്തിന് സമീപം അപകടത്തിൽപ്പെട്ട വാഹനം നാളേറെ ആയിട്ടും റോഡിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് പരാതി . അപകടകരമായ രീതിയിലുള്ള ഈ പാർക്കിംങ്ങ് മറ്റൊരു അപകടത്തിന് കാരണമായേക്കാൻ സാധ്യത കൂടുതലാണ്. ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിലാണ് വാഹനം നിർത്തിയിട്ടിരിക്കുന്നത്. നെല്യാടി പാലത്തിൽ നിന്നും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പ്രയാസപ്പെടുന്ന രീതിയിലാണ് വാഹനത്തിന്റെ കിടപ്പ്.മൂന്നുദിവസം മുമ്പ് ‘പിക്കപ്പ് ലോറി ടിപ്പർ ലോറിയുമായിടിച്ച് പിക്കപ്പ് ലോറിയിലെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു .കാഴ്ചമറിക്കുന്ന ഈ വാഹനം പെട്ടെന്ന് മാറ്റി ഇടണം എന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം