---പരസ്യം---

വറൈറ്റിയായി ബീഫ് മപ്പാസ് ഉണ്ടാക്കി നോക്കിയാലോ?

On: July 16, 2025 4:08 PM
Follow Us:
പരസ്യം

എന്നും ബീഫ് കൊണ്ട് ഒരേ തരത്തിലുള്ള കറിവച്ച് മടുത്തെങ്കില്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. അടിപൊളി രുചിയില്‍ തേങ്ങാപാല്‍ ചേര്‍ത്ത് ഒരു ബീഫ് മപ്പാസ്. ചപ്പാത്തിക്കും നെയ്‌ച്ചോറിനുമൊക്കെ സൂപ്പറാണ്. 

ചേരുവ

ബീഫ് – 500
ഉരുളക്കിഴങ്ങ്- 1
സവാള – 2
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക്- 5
ഏലയ്ക്കാ- 3
ഗ്രാമ്പു-4
കറുവാപ്പട്ട- 2 കഷണം
മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഉപ്പ്
തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും


ഉണ്ടാക്കുന്ന വിധം 

ഒരു കുക്കറില്‍ നന്നായി കഴുകി വൃത്തിയായി ചെറുതായി മുറിച്ചെടുത്ത ബീഫ് ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഏലയ്ക്കായും ഗ്രാമ്പുവും കറുവാപട്ടയും മല്ലിപ്പൊടിയും മഞ്ഞ പൊടിയും ഗരം മസാലയും ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നാലോ അഞ്ചോ വിസില്‍ വന്ന ശേഷം തീ ഓഫ് ചെയ്യുക (അതായത് നന്നായി വേവിച്ചെടുക്കുക).

ഇനി 20 മിനിറ്റ് അടച്ചുവച്ച ശേഷം കുക്കര്‍ തുറന്ന് വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും ഗരം മസാലയും അല്‍പം വിനാഗിരി അല്ലെങ്കില്‍ നാരങ്ങനീരും ഉപ്പും ചേര്‍ത്ത് മൂന്ന് മിനിറ്റ് വേവിക്കുക. ശേഷം ഇതിലേക്ക് കട്ടിയുള്ള തേങ്ങാപാല്‍ ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കി ചൂടായാല്‍ ഓഫാക്കുക. തേങ്ങാപാല്‍ തിളക്കാന്‍ പാടില്ല. ചൂടായാല്‍ മതി. 

 ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കടുക് പൊട്ടിച്ച് ചെറിയുള്ളിയും കറിവേപ്പിലയും ഇട്ട് നന്നായി വറുത്തു കോരുക. ഇതും കൂടെ ചേര്‍ത്തു 20 മിനിറ്റ് അടച്ചു വച്ചതിനു ശേഷം തുറന്ന് ഉപയോഗിക്കുക. അടിപൊളി രുചിയില്‍ ബീഫ് മപ്പാസ് റെഡി. 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!