യുഎസ് സംസ്ഥാന മായ ടെക്സസില്‍ കനത്തനാശംവിതച്ച മിന്നല്‍പ്രളയത്തില്‍ മരണം 61 ആയി. അതില്‍ 18 പേര്‍ കുട്ടികളാണ്. പ്രളയം ഏറ്റവുമധികം ബാ ധിച്ച കെർ കൗണ്ടിയില്‍ മാത്രം 33 പേരാണ് മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഗ്വാ ഡലൂപ് നദി ഉഗ്രരൂപിണിയായി കുത്തിയൊലിച്ചതോടെ തീരത്തെ മിസ്റ്റിക് സമ്മര്‍ ക്യാമ്പിന്റെ കാബിനുകഠം ഒഴുകിപ്പോയിരുന്നു. അതിലുണ്ടായിരുന്ന 27 വിദ്യാര്‍ഥിനികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരിച്ചില്‍തുടരുകയാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നും കൌണ്ടി പോലീസ് മേധാവി ലാറി ലെയ്മ പറഞ്ഞു. ട്രാവിസ്, ടോം ഗ്രീന്‍ എന്നീ കൗ ണ്ടികളെയും പ്രളയം കാര്യമായി ബാധിച്ചു.