കീഴരിയൂര്‍: കോട്ടയം സ്വദേശിനി ബിന്ദുവിന്റെ മരണത്തിനുത്തരവാദിയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇടത്തില്‍ ശിവന്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.സി. രാജന്, ഇ.എം. മനോജ്, സവിത നിരത്തിന്റെ മീത്തല്‍, നേതാക്കളായ ചുക്കോത്ത് ബാലന്നായര്, കെ.കെ. ദാസന്, ഒ.കെ. കുമാരന്, എം.കെ. സുരേഷ്ബാബു, ജി.പി. പ്രീജിത്ത്, കെ.വി. രജിത, പി.കെ. ഗോവിന്ദന്, കെ.എം. വേലായുധന്, ടി.കെ. നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.