കൊല്ലം നെല്ല്യാടി റോഡിൽ അണ്ടർ പാസിന് സമീപമുള്ള റോഡിൽ അപകടകരമായുള്ള വെള്ളക്കെട്ടിന് താൽക്കാലികാശ്വാസമായി. മഴപെയ്തതു മുതൽ ഈ വെള്ളക്കെട്ട് ഒരു ഭീഷണിയായി വളർന്നു കൊണ്ടിരിക്കുകയായിരുന്നു. നിരവധി തവണ ഓൺ ലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിന്റെ പ്രശ്നം തിരിച്ചറിഞ്ഞ് സി.പി എം .നേതൃത്വത്തിൽ നടന്ന സമരത്തിൽ വാഗാഡ് വണ്ടികൾ തടയുകയും അദാനി ഗ്രൂപ്പ് ചീഫ് എഞ്ചിനിയറെ തടഞ്ഞ് വെക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് ഡ്രയിനേജ് പൊട്ടിച്ച് വെള്ളം കടത്തിവിടാനും അതിൻ്റെ സാമ്പത്തിക ബാധ്യത വാഗാഡ് കമ്പനി വഹിക്കാനും നിർദ്ദേശിച്ചു. സമരക്കാർ തന്നെ ഏർപ്പാടാക്കിയ തൊഴിലാളികൾ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. ആനക്കുളം ലോക്കൽ സെക്രട്ടറി സി ജേഷ്, ഏരിയ കമ്മറ്റി അംഗം പി.കെ ബാബു , കൗൺസിലർമാരായ രമേശൻവലിയാട്ടിൽ, രാജീവൻ, ലോക്കൽ കമ്മിറ്റി അംഗം എ.പി സുധീഷ് കൊല്ലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ ഷൈജു, ഷനിത്ത് മാധവിക, ഹമീദ് സി.കെ തുടങ്ങിയവർ പങ്കെടുത്തു