കീഴരിയൂർ : അഞ്ച് വർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയ മിനീഷ് നമ്പ്രത്ത് കരയിലെ പൊതുസ്ഥലത്ത് നട്ടുപിടിപ്പിച്ച തെങ്ങിൽ നിന്ന് ശേഖരിച്ച ഇളനീർ സംസ്കാര പാലിയേറ്റിവിലെ കിടപ്പ് രോഗികൾക്കും അസുഖബാധിതർക്കും ലോകപരിസ്ഥിതി ദിനത്തിൽ നൽകി. നമ്പ്രത്ത് കര ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയറിനു വേണ്ടി ഇളനീർ കുല എക്സികുട്ടീവ് മെമ്പർ ദേവാനന്ദ് ടി.യം ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് അംഗം രഞ്ജിത് നിഹാര , ഇബ്രാഹിം, മിനീഷ്, കുഞ്ഞിക്കണ്ണൻ, ദേവി, കുഞ്ഞമ്മദ്, ഷൈജു, തുടങ്ങി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു