കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലോക പരിസ്ഥിതി ദിനംസമുചിതമായി കൊണ്ടാടി. കേരളീയ പട്ടികജന സമാജവും ഇന്ത്യൻ റെയിൽവേ യും സംയുക്തമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിസ്റ്റേഷൻ മാസ്റ്റർ ശ്രീമതി ജിനിഷ സ്വാഗതം പറഞ്ഞു. KPJS സംസ്ഥാന പ്രസിഡന്റ് ശ്രീ MM ശ്രീധരൻ ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി സ്റ്റേഷനിൽ സുപ്രണ്ട് ശ്രീ.റൂബിൻ ഒന്നര വയസുള്ള പെൺകുട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് വൃക്ഷം നടൽ പരിപാടിക്ക് തുടക്കം കുറിച്ചു. റിട്ടെഡ്സ്റ്റേഷൻ സുപ്രണ്ട് ശ്രീ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്ത അവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു പരിസ്ഥിതി വിഷയത്തിൽ ശ്രീമാൻ KT ഗോപാലൻ സംസാരിച്ചു. തുടർന്ന് സ്റ്റേഷൻ സുപ്രണ്ട് ട് വിനു,റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ചന്ദ്രേഷ്, AK ബാബുരാജ്,. വിജയൻ കാവുംവട്ടം, , KT നാണു, ശ്രീമതി സുനിത ടീച്ചർ, ശശി ഉള്ളിയേരി, ശ്രീനിവാസൻ, തുടങ്ങിയവർ ആശംസിച്ചു. റെയിൽവേ പരിസരത്തു വിവിധ തരം ഔഷധ സസ്യങ്ങളും വൃക്ഷതകളും മറ്റു സസ്യങ്ങളുംനടലിനു പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസന്റെ നേതൃത്വം നൽകി. കൊയിലാണ്ടി ബോയ്സ് സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ദൃശ്യവിശ്ക്കാരത്തോടെ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു തുടർന്ന് കേരളീയ പട്ടികജന സമാജം പ്രവർത്തകരായ KT ബാബുവും സംഘവും നാടൻ പാട്ടും പരിസ്ഥിതി ഗാനങ്ങളും ആലപിച്ചു.