കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ലോക ക്ഷീര കർഷക ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിക്കലും ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കീഴരിയൂർ വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ: ധനേഷ് ക്ഷീര കർഷകർക്ക് ക്ലാസ് എടുത്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിലകുമാരി, അസി: സെക്രട്ടറി പ്രിയ വി, ബ്ലോക്ക് കോഡിനേറ്റർ അർജ്ജുൻ, സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്ഷീര കർഷകരായ നാരായണി അമ്മ,കല്യാണി അമ്മ, കുഞ്ഞയിശ, കനകം, സുമതി ,ബിന്ദു, ബവിത, ബിമിഷ ശ്രീലേഖ എന്നിവരെ ആദരിച്ചു എ.എച്ച് സി.ആർ പിമാർ, അക്കൗണ്ടൻ്റ് , ക്ഷീര കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സി.ഡി.എസ് ചെയർ പേഴ്സൺ വിധുല വി.എം സ്വാഗതവും എ.എച്ച് മാസ്റ്റർ സി.ആർ പി സഫീറ വി.കെ നന്ദിയും പറഞ്ഞു