കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയത്തിലെ ബാലവേദി അംഗങ്ങളുടെ അവധികാല ക്യാമ്പ് വർണ്ണക്കൂടാരം ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ഉദ്ഘാടനം ചെയ്തു. അജിത ആവണി ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാലകൃഷ്ണൻ മലയാളത്തിൻ്റെ മധുരം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ആതിര തൈക്കണ്ടി,സഫീറ വി.കെ എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ആതിര ടി.എം. നന്ദിയും പറഞ്ഞു.
ബാലവേദി അംഗങ്ങളുടെ അവധികാല ക്യാമ്പ് ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു
Published on:
