കീഴരിയൂർ:രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാപടത്തിന് മുമ്പിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ ,
ഇ .എം മനോജ്, പാറക്കീൽ അശോകൻ, ദീപക് കൈപ്പാട്ട്, പി.എം അബ്ദുറഹിമാൻ, കുഞ്ഞമ്മത് മീത്തലെ മാലാടി, പ്രജേഷ് മനു ടി.എം നേതൃത്വം നൽകി.
മണ്ഡലത്തിലെ വിവിധ ബൂത്ത്കളിൽ നടന്ന അനുസ്മരണ ചടങ്ങിനും പുഷ്പ്പാർച്ചനയ്ക്കും ടി.കെ ഗോപാലൻ, ബി ഉണ്ണികൃഷ്ണൻ ,ഓ കെ കുമാരൻ, വേണുഗോപാൽ എം.എം ,ചന്ദ്രിക ഒ കെ, സുജീഷ് വി.എം.
കെ വിശ്വനാഥൻ, ഇ. രാമചന്ദ്രൻ ,സവിത നിരത്തിൻ്റെ മീത്തൽ ,ടി.നന്ദകുമാർ, എൻ എം പ്രഭാകരൻ, അർജുൻ ഇടത്തിൽ, പി.കെ ഗോവിന്ദൻ ,ശശി കല്ലട, കെ.പി സ്വപ്നകുമാർ, സനീത കെ , ശശി പാറോളി , ആദർശ് അശോക് , കെ.സി രാജൻ, ടി.കെ നാരായണൻ, പി ഭാസ്കരൻ ,ടി.കെ ഷിനിൽ, സുനീതൽ സി, നിധീഷ് കുന്നത്ത് വിപി പത്മനാഭൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.













