വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിൻ്റെ ഭാഗമായി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിൻ്റെ ഭാഗമായി ജനപ്രതിനിധികളുടെയും, വാർഡ് RP മാരുടെയും യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
മെയ് 25 ന് മുമ്പ് വാർഡുകളിൽ രജി: ഡ്രൈവ് തൊഴിൽസഭ സംഘടിപ്പിച്ച് നിശ്ചിത യോഗ്യതയുള്ളതൊഴിലന്വേഷകരെ DWMSൽ റജിസ്റ്റർ ചെയ്യിച്ച് കോഴിക്കോട് നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുപ്പിക്കാൻ സജ്ജരാക്കാനും തീരുമാനിച്ചു
വൈസ് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമഞ്ചായത്ത് പ്രസി:നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.RP മാരായ മോഹനൻമാസ്റ്റർ ആതിര വിനോദ്, ഐ. ശ്രീനിവാസൻമാസ്റ്റർ, കമ്യൂണിറ്റി അമ്പാസിഡർ ആതിര എന്നിവർ നേതൃത്വം നൽകി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ അമൽസരംഗ നന്ദി പറഞ്ഞു. HC സ്വാഗതം പറഞ്ഞു

--- പരസ്യം ---

Leave a Comment

error: Content is protected !!