ദേശീയ സാംസ്കാരികോത്സവം ദൃശ്യം 2025 ന് വർണാഭമായ സമാപനം

By admin

Published on:

Follow Us
--- പരസ്യം ---

സാസ്കാരികോത്സവങ്ങൾ സാഹോദര്യങ്ങൾ ഊട്ടി ഉറപ്പിക്കും – നടി കുക്കു പരമേശ്വരൻ

അരിക്കുളം:രോഷിത്ത് തിരുവങ്ങായൂരും 51 അംഗ സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തിൻ്റെ മനോഹാരിതയിലും
സ്റ്റേജിൽ വിസ്മയങ്ങൾ തീർത്ത തീപന്തങ്ങൾ മെഗാഷോയും, രാജസ്ഥാൻ കലാകാരികരികൾ അവതരിപ്പിച്ച ഫോക്‌ഡാൻസുകളും, ബിറാജ് ഹോജിയും
പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ തീർത്ത കലാപ്രകടനങ്ങളോടെയും അരിക്കുളം പഞ്ചായത്ത് സംഘടിപ്പിച്ച
ദേശീയ സാംസ്കാരികോത്സവം ദൃശ്യം 2025 സമാപിച്ചു. സമാപന സമ്മേളനം നടിയും സിനിമാ സംവിധായകയുമായ കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരികോത്സവങ്ങൾ സാഹോദര്യങ്ങളും സ്നേഹവും ഊട്ടി ഉറപ്പിക്കുമെന്നും മനുഷ്യമനസ്സിൽ
സംസ്കാരിക ബോധം വളർത്തുമെന്നും അവർ പറഞ്ഞു
പഞ്ചായത്ത് പ്രസിഡൻ്റ് എ.എം.സുഗതൻ
അധ്യക്ഷത വഹിച്ചു. എ.സി.ബാലകൃഷ്ണൻ,
അഷറഫ് വള്ളോട്ട്, സി.ബിജു, വി.എം.ഉണ്ണി, കെ.കെ.നാരായണൻ,
എ.കെ.എൻ.അടിയോടി,
പി. ഗീതാദേവി, ടി.സുരേഷ്, സി.രാധ,
അനിൽ കോളിയോട്ട്, എം.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗോദ മൂരി പശു പണിയൻ ആദിവേടൻ പരിപാടിയും ചാക്യാർകൂത്തും, കേരള നടനവും, കളരിപ്പയറ്റ്, കുച്ചുപ്പു ഡി,ദഫ് മുട്ട്, മണിപ്പൂരി ഡാൻസ് എന്നിവയെല്ലാം ഹൃദ്യമായ പരിപാടികളായി.

മനോരമയ്ക്ക് പുരസ്ക‌ാരം
അരിക്കുളം പഞ്ചായത്ത് സംഘടിപ്പിച്ച ദേശീയ സാംസ്കാരികോത്സവം ദൃശ്യം
2025 ൻ്റെ മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്‌കാരം മലയാള മനോരമയ്ക്ക്. നടി കക്കു പരമേശ്വരനിൽ നിന്ന്
മലയാള മനോരമ വാർത്താ പ്രതിനിധി രാമചന്ദ്രൻ കീഴരിയൂർ പുരസ്കാരം ഏറ്റുവാങ്ങി.

--- പരസ്യം ---

Leave a Comment

error: Content is protected !!