യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 500 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെ.എം.ജി.എസ്1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്), അസിസ്റ്റന്റ് മാനേജർ (ഐ.ടി) തസ്തികകളിലാണ് അവസരം.
അസിസ്റ്റന്റ്
മാനേജർ (ക്രെഡിറ്റ്):
ഒഴിവുകൾ: 250
ശമ്പളം: 48,480-85,920
പ്രായം : 22- 30
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ
ബിരുദവും സി.എ/സി.എം.എ (ഐ.സി.ഡബ്ല്യു.എ)/സി.എസ് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് 55%) ഫിനാൻസ് സ്‌പെഷലൈസേഷനിൽ എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം/പി.ജി.ഡി.ബി.എം യോഗ്യതയും.
പബ്ലിക് സെക്ടർ ബാങ്കുകളിലോ ബാങ്കിങ്, ഫിനാൻസ് സ്ഥഥാപനങ്ങളിലോ യോഗ്യതാനന്തര പരിചയം അഭിലഷണീയം.
അസിസ്റ്റന്റ് മാനേജർ (ഐ.ടി)
ഒഴിവുകൾ: 250
ശമ്പളം: 48,480-85,920 രൂപ
പ്രായം: 22-30
യോഗ്യത: കംപ്യൂട്ടർ സയൻസ്
എൻജിനീയറിങ്/ഐ.ടി/ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻസ്/ ഡേറ്റ സയൻസ്/മെഷിൻ ലേണിങ് & എ .ഐ/സൈബർ സെക്യൂരിറ്റി എന്നിവയിൽ ബി.ഇ/ബിടെക്/എം.സി.എ/എം.എസ്.സി (ഐ.ടി)/എം.എസ്/എം.ടെക്/അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.ടെക്. ബന്ധപ്പെട്ട ഐ.ടി ഡൊമെയ്‌നുകളിൽ ഒരു വർഷം യോഗ്യതാനന്തര പരിചയം വേണം.
ജോലിപരിചയം 2025 ഏപ്രിൽ 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ/ഗ്രൂപ്പ് ഡിസ്‌കഷൻ/ഇന്റർവ്യൂ അടിസ്ഥാനത്തിൽ. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 1180 രൂപ (പട്ടികവിഭാഗം/
ഭിന്നശേഷിക്കാർക്ക് 177 രൂപ). ഓൺലൈനിൽ ഫീസ് അടയ്ക്കാം.